Breaking

Tuesday, December 8, 2020

അനാരോഗ്യം, യാത്ര ചെയ്യാനാവില്ല;  വോട്ട് രേഖപ്പെടുത്താതെ വി.എസ്. 

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് വി.എസിന് ഇത്തവണ വോട്ട് നഷ്ടമായത്. അനാരോഗ്യം ചൂണ്ടിക്കാട്ടി അച്യുതാനന്ദൻ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് തപാൽ വോട്ടിന് അനുമതിയുളളൂ. ചട്ടപ്രകാരം തപാൽവോട്ട് അനുവദിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ വി.എസിനെ അറിയിക്കുകയായിരുന്നു. Content Health: Kerala Local Body election 2020 ;Denied postal vote VS can't cast vote for local body election 2020


from mathrubhumi.latestnews.rssfeed https://ift.tt/3lUDuGP
via IFTTT