Breaking

Wednesday, December 9, 2020

ഇടതുമുന്നണി വിടില്ല -ഗണേഷ്‌കുമാർ

പത്തനാപുരം: കേരളാകോൺഗ്രസ്-ബി ഇടതുമുന്നണി വിടില്ലെന്നും മുന്നണി മാറുമെന്ന പ്രചാരണം വിശ്വസിക്കരുതെന്നും കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ. എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഞങ്ങൾ മുന്നണിവിടുമെന്ന കുപ്രചാരണം ഉണ്ടാവാറുണ്ട്. ഞങ്ങൾ എൽ.ഡി.എഫിൽ സംതൃപ്തരാണ്. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയും തെറ്റും തീരുമാനിക്കുന്നതിന്റെ അന്തിമവാക്ക് കോടതിയാണെന്ന് പി.എ. പ്രദീപ്കുമാറിനെ അറസ്റ്റുചെയ്യുകയും പോലീസ് വീട്ടിൽ പരിശോധന നടത്തുകയും ചെയ്തതിനെ പരാമർശിച്ച് ഗണേഷ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2W0WSap
via IFTTT