Breaking

Tuesday, December 8, 2020

കിംവദന്തികള്‍ പരത്താന്‍ ജാരസംഘങ്ങളുണ്ട്; ഉച്ചയ്ക്ക് മുന്‍പ് വോട്ട് ചെയ്യണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഗംഭീര വിജയം നേടുമെന്ന് ബിജെപി എം.പി. സുരേഷ് ഗോപി. തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ വാർഡിൽ ആദ്യ വോട്ടർമാരിൽ ഒരാളായി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാവരും പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികൾ പരത്താൻ ചില ജാരസംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി പിടിച്ചടക്കണം. പുതിയ തയ്യാറെടുപ്പിൽ ബി.ജെ.പിക്ക് മാത്രമേ അതിന് സാധ്യതയുള്ളൂ. വോട്ടർമാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിലും ഞങ്ങൾ ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. ഇത്തവണ അത് കൂടുതൽ ശക്തമായി. ഇത്തവണ തിരഞ്ഞെടുപ്പ് ദിനമെത്തുമ്പോൾ എല്ലാത്തിന്റേയും വിലയിരുത്തലുണ്ടാവും. അത് പൂർണമാണ്, സത്യസന്ധമാണെങ്കിൽ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാവും. Content Highlights:Suresh Gopi MP responds Kerala Local Body Election 2020


from mathrubhumi.latestnews.rssfeed https://ift.tt/2VSHugg
via IFTTT