Breaking

Wednesday, September 2, 2020

കോതമംഗലത്ത്‌ എരുമക്കുഞ്ഞിനെ അമ്മയുടെ മുന്നില്‍വെച്ച് വേട്ടയാടി ഭക്ഷിച്ച് കാട്ടുനായ

തട്ടേക്കാട്: അമ്മയുടെ കൺമുന്നിൽവെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ. കോതമംഗലം കുട്ടമ്പുഴ തട്ടേക്കാട് സത്രപ്പടിയിൽ പുഴയ്ക്ക് അക്കരെ തുണ്ടം വനമേഖലയോടു ചേർന്ന് പുഴയോരത്ത് മേയുകയായിരുന്ന എരുമക്കിടാരിയെ ആണ് കാട്ടുനായ കൊന്നുതിന്നത്. കോതമംഗലം കുട്ടമ്പുഴ തട്ടേക്കാട് സത്രപ്പടിയിൽ പുഴയ്ക്ക് അക്കരെ തുണ്ടം വനമേഖലയോടു ചേർന്ന്് പുഴയോരത്ത് മേയുകയായിരുന്ന എരുമക്കിടാരിയെ കാട്ടുനായ ആക്രമിക്കാൻ എത്തിയപ്പോഴുള്ള ദൃശ്യം. ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ എരുമ അരികിൽ കുഞ്ഞിനെ ചേർത്ത് നിർത്തിയിരിക്കുന്നതും കാണാം. ഏതാനും ദിവസം പ്രായമുള്ള എരുമക്കിടാരിയെ ആണ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ കുഞ്ഞിനെ എരുമ അരികിൽ ചേർത്ത് നിർത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. വേട്ടനായയുടെ ആക്രമണത്തിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാനുള്ള എരുമയുടെ പ്രതിരോധം. പ്രസവിച്ച് ഏതാനും ദിവസം മാത്രം പ്രായമുള്ള കിടാരിയെ വേട്ടനായയിൽ നിന്ന്് രക്ഷിക്കാനുള്ള എരുമയുടെ ഏറെ നേരത്തെ പരിശ്രമം വൃഥാവിലായി. പുഴയിലും കരയിലുമായി നിന്നുള്ള കാട്ടുനായയുടെ ആക്രമണത്തിനൊടുവിൽ കുഞ്ഞിനെ കാട്ടുനായ കൊന്നു തിന്നുന്നത് നിസ്സഹായയായി നോക്കിനിൽക്കാനെ എരുമയ്ക്കായുള്ളൂ. പുഴയിലും കരയിലുമായി നിന്നുള്ള കാട്ടുനായയുടെ ആക്രമണത്തിനൊടുവിൽ കുഞ്ഞിനെ കാട്ടുനായ കൊന്നു തിന്നുന്നത് നിസ്സഹായയായി നോക്കിനിൽക്കാനെ എരുമയ്ക്കായുള്ളൂ content highlights: wild dog attacks and kills buffalo calf


from mathrubhumi.latestnews.rssfeed https://ift.tt/3gQsNTh
via IFTTT