Breaking

Wednesday, September 2, 2020

ലാലു ജയിലിലിരുന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സുശീല്‍ കുമാര്‍ മോദി

പട്ന: ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവ് ജയിലിലിരുന്നും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി. നിയമസഭാ തിരഞ്ഞെടുപ്പിനായി അദ്ദേഹം പാർട്ടി സ്ഥാനാർഥികളുടെ ബയോഡാറ്റ ജയിലിൽ സ്വീകരിക്കുന്നുവെന്നും സുശീൽ കുമാർ മോദി ആരോപിച്ചു. സുശീൽ കുമാർ മോദിയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ആർജെഡി പ്രതികരിച്ചു. തടങ്കലിൽ കഴിയുന്ന ലാലുപ്രസാദ് യാദവിനെ പന്ത്രണ്ടോളം പേർ സന്ദർശിക്കുന്നു. സ്ഥാനാർഥികളാവാൻ പരിഗണിക്കുന്നവരുടെ 200 ഓളം പേരുടെ പട്ടിക അദ്ദേഹത്തിന് കൈമാറുന്നു. ജയിൽ ചട്ടങ്ങൾ ലംഘിച്ച് ലാലുവിന് ജാർഖണ്ഡ് സർക്കാർ പാർട്ടി പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും സുശീൽ കുമാർ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡിലെ സഖ്യ സർക്കാരിന്റെ ഭാഗമാണ് ആർജെഡിയും. എന്നാൽ ബിജെപിക്ക് ലാലുവിനെ ഭയമാണെന്നും വോട്ടർമാർക്ക് മുന്നിൽ ഒന്നും കാണിക്കാനില്ലാത്തത് കൊണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ആർജെഡി പ്രതികരിച്ചു. കാലിത്തീറ്റ അഴിമതി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ് ലാലു പ്രസാദ് യാദവ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരുന്ന ലാലുവിനെ സഹായികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടുത്തിടെ ഒരു ബംഗ്ലാവിലേക്ക് മാറ്റിയിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരൻ ഒരു സംസ്ഥാന അതിഥിയായി പഞ്ചനക്ഷത്ര ആതിഥ്യമരുളുന്നുവെന്നും സുശീൽ കുമാർ മോദി പറഞ്ഞു. Content Highlights:BJPs Sushil Modi Accuses Lalu Yadav Of Running Political Show From Jail


from mathrubhumi.latestnews.rssfeed https://ift.tt/3gPG2nc
via IFTTT