പിണറായി: കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന ചോദ്യം എല്ലാവർക്കും പരിചിതം. എന്നാൽ കോഴി 'പ്രസവിച്ചു'വെന്ന അപൂർവതയാണ് പിണറായി വെണ്ടുട്ടായിൽ സംഭവിച്ചത്. വെണ്ടുട്ടായിലെ 'തണലി'ൽ കെ. രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ 'പ്രസവം'. വാർത്തയറിഞ്ഞ് നിരവധിപ്പേരാണ് രജിനയുടെ വീട്ടിൽ എത്തിയത്. ബീഡിത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയിൽ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു. 'പ്രസവ'ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. വ്യക്തത ലഭിക്കാൻ പരിശോധന നടത്തണം തള്ളക്കോഴിയുടെ ഉള്ളിൽ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാൽ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാൻ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച് വിരിയിക്കാനെടുക്കുന്ന കാലയളവ്. കോഴിയുടെ ജഡം പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളു.(ഡോ. ആർ. രാജൻ, റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസർ)
from mathrubhumi.latestnews.rssfeed https://ift.tt/2QN2mTC
via
IFTTT