തിരുവനന്തപുരം: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനും രാജ്യത്ത് നികുതി നൽകണമെന്ന ധനകാര്യ ബില്ലിലെ ഭേദഗതി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തത വരുത്തണമെന്ന് ഡോ. ശശി തരൂർ എം.പി. ആവശ്യപ്പട്ടു. നികുതി നൽകേണ്ടതില്ലാത്ത രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾ, വർഷത്തിൽ ഒരുദിവസംപോലും നാട്ടിൽ വന്നിട്ടില്ലെങ്കിലും അവരുടെ വരുമാനത്തിന് നികുതി നൽകണമെന്നാണ് ഭേദഗതി. പ്രവാസികളോട് കേന്ദ്രം കാട്ടുന്ന ചതിയാണിതെന്നും ശശി തരൂർ പറഞ്ഞു.വ്യക്തതയില്ലാത്ത തരത്തിലാണ് ഇക്കാര്യത്തിലുള്ള ബിൽ രഹസ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പ്രവാസികൾ നാട്ടിൽ സമ്പാദിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതിയെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. അതാണിപ്പോൾ മാറ്റിയത്. ഇക്കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും മറുപടിയുണ്ടായിട്ടില്ല -തരൂർ വ്യക്തമാക്കി
from mathrubhumi.latestnews.rssfeed https://ift.tt/3rEodg1
via
IFTTT