Breaking

Tuesday, September 1, 2020

ബിജെപിക്ക് തിരിച്ചടി: അമുല്‍ ഡയറി ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു

അഹമ്മദാബാദ്: ഭരണകക്ഷിയായ ബിജെപിക്ക് അമുൽ ഡയറി(കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്)തിരഞ്ഞെടുപ്പിൽ തിരിച്ചടി. ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റിലും കോൺഗ്രസ് പാനലിൽ നിന്നുള്ളവർ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ ഒരു സീറ്റിൽ ബിജെപി നേതാവ് രാംസിങ് പാർമർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാർമർ കോൺഗ്രസ് എംഎൽഎ രാജേന്ദ്രസിങ് പാർമറുമായി ചേർന്നുണ്ടാക്കിയ പാനലാണ് വിജയിച്ചത്. ശനിയാഴ്ചയായിരുന്നു ഡയറക്ടർ ബോർഡിലേക്കുളള തിരഞ്ഞെടുപ്പ്. 11 ബ്ലോക്കുകളെ പ്രതിനിധീകരിച്ചുകൊണ്ടുളളതാണ് 11 സീറ്റുകൾ. അമുൽ ഡയറി സൊസൈറ്റി ഡിപ്പാർട്ട്മെന്റ് ക്യാമ്പസിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടന്നത്. മതറിൽ നിന്നുളള ബിജെപി എംഎൽഎ കേസരിസിങ് സോളങ്കി സഞ്ജയ് പട്ടേലിനോട് പരാജയപ്പെട്ടു. 88 വോട്ടുകളിൽ 47 ഉം നേടിക്കൊണ്ടായിരുന്നു സഞ്ജയിയുടെ വിജയം. 26 വോട്ടുകളാണ് സോളങ്കിക്ക് ലഭിച്ചത്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഞ്ജയക്കെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്. മറ്റൊരു സ്ഥാനാർഥിയായ ധീരു ചാവ്ദ 14 വോട്ടുകൾ നേടി. ആനന്ദിൽ നിന്നുളള കോൺഗ്രസ് എംഎൽഎ കാന്തി സോധ പാർമർ 41 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബോർസാദിൽ നിന്നുളള കോൺഗ്രസ് എംഎൽഎ രാജേന്ദ്രസിങ് പാർമർ ബോർസാദിൽ വിജയിച്ചു. 93-ൽ 93 വോട്ടും നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അമുൽ വൈസ് ചെയർമാനാണ് രാജേന്ദ്രസിങ് പാർമർ. ഖംഭട്ടിൽ നിന്ന് സിത പാർമർ, പെട്ലാദിൽ നിന്ന് വിപുൽ പട്ടേൽ, കത്ലാലിൽ നിന്ന് ഘേല സാല, ബാലസിനറിൽ നിന്ന് രാജേഷ് പഥക്, മഹെംദാവാദിൽ നിന്ന് ഗൗതം ചൗഹാൻ എന്നിവരാണ് കോൺഗ്രസ് പാനലിലെ മറ്റു വിജയികൾ. 107 വോട്ടുകളിൽ 41 ഉം കരസ്ഥമാക്കിയാണ് ആനന്ദി ബ്ലോക്കിൽ നിന്ന് കാന്തി സോധ പാർമർ വിജയിച്ചത്. ബിജെപി എംഎൽഎ ഗോവിന്ദ് പാർമറിന് ഇവിടെ 37 വോട്ടുകളാണ് നേടാനായത്. ഖംഭട്ടിൽ 98-ൽ 73 വോട്ടുകളും സിത പാർമർ കരസ്ഥമാക്കി. പെട്ലാദിൽ 45 വോട്ടുകൾ നേടിയാണ് വിപുൽ പട്ടേൽ വിജയിച്ചത്. ബാലസിനോർ ബ്ലോക്കിൽ മുൻ ബിജെപി എംഎൽഎ രാജേഷ് പഥക് 86-ൽ 62 വോട്ടുകൾ നേടി വിജയിച്ചു. കാഥ്ലാലിൽ 98 വോട്ടുകളിൽ 48 വോട്ടുകൾ നേടി കോൺഗ്രസിന്റെ ഘേല സാല വിജയിച്ചു. മഹെംദാവാദിൽ മുൻ കോൺഗ്രസ് എംഎൽഎ ഗൗതം ചൗഹാൻ 97-ൽ 50 വോട്ടുകളും കപ്ടവഞ്ചിൽ ശാരദാബെൻ 100ൽ 52 വോട്ടുകളും കരസ്ഥമാക്കി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 99.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. Content Highlights:Amul Dairy polls: congress won 8 seats


from mathrubhumi.latestnews.rssfeed https://ift.tt/2YRp7Ku
via IFTTT