കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നായന്മാര്‍മൂലയില്‍ വൈകിട്ട് മൂന്ന് മണിക്ക് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി ഉദ്ഘാടനം ചെയ്യും. 27-ന് തിരുവനന്തപുരത്തെത്തുന്ന ജനമഹായാത്രയുടെ സമാപനം 28-നാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെുപ്പിന് പാര്‍ട്ടിയെയും, അണികളേയും സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍റെ യാത്ര. മണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുകയും, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
സ്ഥാനാര്‍ഥി ചര്‍ച്ചകളും യാത്രയ്ക്കിടെ നടക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനൊപ്പം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടേയും, മുന്നണിയുടേയും നിലപാടുകള്‍ ആവര്‍ത്തിച്ച് ഉറപ്പിക്കാനും ജനമഹായാത്ര വേദിയാകും.
കഴിഞ്ഞ ഒരുമാസത്തോളമായി ജനമഹായാത്ര വിജയിപ്പിക്കാന്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വയോധികരും യുവാക്കളും വനിതകളും കുട്ടികളും കയ്യും മെയ്യും മറന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ബ്ലോക്കടിസ്ഥാനത്തില്‍ വാഹനപ്രചരണ ജാഥകള്‍ നടന്നുകഴിഞ്ഞു. ബൂത്ത്തലം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനമഹായാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കോണ്‍ഗ്രസിന്‍റെ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രചരണ പരിപാടികള്‍ പൂര്‍ത്തീകരിച്ചു.
from Anweshanam | The Latest News From India http://bit.ly/2G8kxQy.
via IFTTT