Breaking

Monday, January 28, 2019

ബുലന്ദ്ശഹര്‍ കൊലപാതകം, പോലീസ് തെളിവുകള്‍ കെട്ടിച്ചമക്കുന്നുവെന്ന പ്രതിയുടെ കുടുംബം

ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെബുലന്ദ്ശഹറിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ അന്വേഷണം നടത്തുന്ന സംഘത്തിന് എതിരെ ആരോപണവുമായി മുഖ്യപ്രതിയുടെ ഭാര്യ രംഗത്ത്. തങ്ങളുടെ വീട്ടിൽ കൊല്ലപ്പെട്ട സുബോധ് കുമാർ സിങ്ങിന്റെ ഫോൺ കൊണ്ടുവയ്ക്കുകയും പിന്നീട് മറ്റ് ഫോണുകളുടെ കൂട്ടത്തിൽ ഇതിനെയും തൊണ്ടിയാക്കി എടുത്തുകൊണ്ടുപോവുകയുമായിരുന്നു പോലീസ് ചെയ്തതെന്നാണ് പ്രതിയായ പ്രശാന്ത് നാഥിന്റെ ഭാര്യ ആരോപിക്കുന്നത്. അതേസമയം സുബോധ് സിങ്ങിന്റെ കൊലപാതകം നടക്കുന്ന സമയത്ത് പ്രശാന്ത് നാഥ് സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും കൊലപാതകത്തിന് ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയുമായിരുന്നു എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ആറു മൊബൈൽ ഫോണുകളാണ് പ്രശാന്തിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത്. ഇതിലൊന്ന് കൊല്ലപ്പെട്ട സുബോധിന്റേതാണെന്നും ഇത് നിർണായക തെളിവാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ പ്രതിയായ പ്രശാനന്തിന്റെ ഭാര്യ പറയുന്നത് നേരെ മറിച്ചാണ്. സെർച്ച് വാറന്റുമായി എത്തിയ പോലീസ് സംഘം പ്രശാന്തിന്റെ മുറി ഏതെന്ന് തിരക്കിയെന്നും മുറിക്കുള്ളിൽ കയറി ഒരു മൊബൈൽ ഫോൺ വയ്ക്കുകയും ചെയ്തുവെന്ന് പ്രശാന്തിന്റെ ഭാര്യ പറയുന്നു. ആ ഫോൺ തങ്ങളുടേതല്ലെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പോലീസ്തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പ്രശാന്തിന്റെ ഭാര്യ പറയുന്നു. ഇതിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെ മറ്റ് മൊബൈൽ ഫോണുകൾക്കൊപ്പം അവർ കൊണ്ടുവന്ന ഫോണും ഉൾപ്പെടുത്തി കൊണ്ടുപോയെന്നും അവർ ആരോപിക്കുന്നു. ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഡിസംബർ 27 ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഗോഹത്യ ആരോപിച്ച് ബുലന്ദ്ശറിലുണ്ടായ സംഘർഷത്തിൽ സുബോധ് കുമാർ കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും ഒരു പിസ്റ്റിളും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. ContentnHighlights:Bulandshahr accused Prashant Natt's wife claimed that the police create evidence


from mathrubhumi.latestnews.rssfeed http://bit.ly/2Tgl4Tf
via IFTTT