Breaking

Wednesday, January 30, 2019

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ച്‌ നാളെ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ച്‌ നാളെ. ലോക്‌താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11ന് രാജ്ഭവനി​ലേക്ക് കര്‍ഷകരുടെ മാര്‍ച്ച്‌ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു. 

പ്രളയത്തി​ലുണ്ടായ നഷ്ടം പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക, സര്‍ഫാസി നിയമം പിന്‍വലിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്‌. 

എം.പി. വീരേന്ദ്രകുമാര്‍ മാര്‍ച്ച്‌  ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ കെെയ്യൊപ്പ് വച്ച ഭീമന്‍ഹര്‍ജി ഗവര്‍ണര്‍ക്ക് കെെമാറും.



from Anweshanam | The Latest News From India http://bit.ly/2HF8Wdp
via IFTTT