Breaking

Wednesday, January 30, 2019

സീറ്റ് വിഭജനം; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

തിരുവനന്തപുരം: സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. രണ്ട് സീറ്റ് വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്ക് മുന്‍പാകെ ശക്തമായി ഉന്നയിക്കാന്‍ കെ.എം മാണി തയ്യാറാകാതിരുന്നത് ‌പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. 

കോട്ടയത്തിന് പുറമേ വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം മാണി രാഹുല്‍ ഗാന്ധിയോട് വേണ്ട രീതിയില്‍ സൂചിപ്പിക്കാന്‍ മാണി തയ്യാറായില്ല. തുടര്‍ന്ന് പി.ജെ ജോസഫാണ് ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. മാണി ഈ നിലപാട് സീറ്റ് ചര്‍ച്ചകള്‍ക്കായുളള യു.ഡി.എഫ് യോഗത്തിലും തുടര്‍ന്നാല്‍ ജോസഫ് വിഭാഗം എതിര്‍പ്പ് പരസ്യമാക്കിയേക്കും.

രണ്ടാം സീറ്റായി ഇടുക്കി തന്നെ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം കോട്ടയത്ത് മത്സരിക്കാനും ഇവര്‍ നോക്കുന്നുണ്ട്. എന്നാല്‍ കോട്ടയം വിട്ട് നല്കകേണ്ട ആവശ്യമില്ലെന്നാണ് മാണി ഗ്രൂപ്പുകാരുടെ തീരുമാനം.  



from Anweshanam | The Latest News From India http://bit.ly/2G6JB9P
via IFTTT