Breaking

Sunday, January 27, 2019

നെഞ്ചിലുണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ ആയുര്‍വേദത്തിലെ പ്രതിവിധിയെക്കുറിച്ചറിയാം

നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയും നിങ്ങള്‍ക്ക് കൂടുതലാണോ?  എങ്കില്‍ ഇതൊന്നു പരീക്ഷിക്കൂ. ആയൂര്‍വേദമാണ് ഇതിന് ഏറ്റവും അത്യുത്തമം. മഴക്കാലത്തും തണുത്ത കാറ്റടിക്കുമ്പോഴും നെഞ്ചിന് നീര്‍ക്കെട്ടും വേദനയും ഉണ്ടാവുന്നു. ഇത് അസഹനീയം തന്നെയാണ്. ഹൃദ്രോഗമാണെന്നും ഗ്യാസിന്റെ ശല്യമാണെന്നുമൊക്കെ കരുതി പല ചികിത്സകള്‍ നടത്താറുണ്ട് നമ്മള്‍. ഒടുവില്‍ ഫലമൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല നമ്മള്‍ തീരെ അവശതയിലേക്കും മാറുന്നതാണ് സ്ഥിരം കാഴ്ച്ച. ഈ പ്രശ്നത്തിന് ആയുര്‍വേദത്തിലെ ചികിത്സകള്‍ തന്നെയാണ് അത്യുത്തമം.

ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവര്‍ തണുത്ത കാലാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്രകള്‍ ഒഴിവാക്കാനാവാത്തതാണെങ്കില്‍ നെഞ്ചിനു തണുപ്പു തട്ടാതിരിക്കാന്‍ കട്ടിയുള്ള ബനിയനോ സ്വറ്ററോ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പുകവലി ശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കണം. പ്രമേഹം ഇല്ലെങ്കില്‍ അഗസ്ത്യ രസായനം ഒരു ടേബിള്‍ സ്പൂണ്‍ വീതം രാത്രി ഭക്ഷണശേഷം കഴിക്കുക. ഉളളവര്‍ കഴിക്കാതിരിക്കുക. വിദാഷ്ഠാദി കഷായം 15 മില്ലി വീതം 30 മില്ലി തിളപ്പിച്ച് ആറിയ വെള്ളവും ഒരു ധന്വന്തരം ഗുളികയും ചേര്‍ത്ത് രാവിലെയും രാത്രിയിലും ഭക്ഷണത്തിന് മുമ്പ് കഴിക്കുക. തൈര്, പച്ചമോര്, തണുത്ത ഭക്ഷണം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
 



from Anweshanam | The Latest News From Health http://bit.ly/2Wm7IGY
via IFTTT