പ്യോങ്ങ്യാങ്ങ്: അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ. ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവും ആവുമെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ അറിയിച്ചു. ഉത്തര കൊറിയന്‍ അംബാസിഡര്‍ ഹാന്‍ടെയിയാണ് ഇന്നലെ ഐക്യരാഷ്ട്രസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആണവനിരായുധീകരണ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവുമാവുന്ന കാര്യങ്ങളാണെങ്കില്‍ ബന്ധം വളരെ മികച്ചതാക്കുമെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്.
കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉത്തരകൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
from Anweshanam | The Latest News From India http://bit.ly/2RWHb4M
via IFTTT