Breaking

Wednesday, January 30, 2019

ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പരാതി; ഒ ​എം ജോ​ര്‍​ജി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​സി​സി

വയനാട്‌: പതിനേഴുകാരിയായ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഒ.​എം. ജോ​ര്‍​ജി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഡി​സി​സി. വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ആണ് ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ബ്ലോ​ക്ക്, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​ശേ​ഷം കെ​പി​സി​സി​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ന​ട​പ​ടി​യെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. 

പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ഒ.​എം. ജോ​ര്‍​ജി​നെ​തി​രേ​യു​ള്ള പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ജോ​ര്‍​ജി​ന് എ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പരാതിയെ തുടർന്ന് ജോർജ് ഒളിവിലാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.

പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാ‍ഴ്ച മുമ്ബ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ചെെല്‍ഡ് ലെെനിന്‍റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.



from Anweshanam | The Latest News From India http://bit.ly/2UlVa0G
via IFTTT