Breaking

Sunday, January 27, 2019

ആ മഹാൻ എന്ത് സംഭാവന നൽകി? നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ സെൻകുമാർ

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നമ്പി നാരായണന് നല്‍കിയത് വിവാദത്തില്‍. മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍ കുമാര്‍ ആണ് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുളളത്. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ പത്മ പുരസ്‌ക്കാരത്തിന് അര്‍ഹനല്ലെന്നാണ് സെന്‍ കുമാറിന്റെ വിമര്‍ശനം. പുരസ്‌ക്കാരം ലഭിക്കാന്‍ മാത്രം എന്ത് സേവനമാണ് ഐഎസ്ആര്‍ഒയ്ക്ക് നമ്പി നാരായണന്‍ നല്‍കിയത് എന്ന് സെന്‍കുമാര്‍ ചോദിച്ചു.

from Oneindia.in - thatsMalayalam News http://bit.ly/2G2enk3
via IFTTT