തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽപോലീസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാർട്ടികൾ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ അവതരിപ്പിച്ചത്. റെയ്ഡ് നിയമപരമാണ്. എസ്.പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താൽ പോലീസ് സേനയുടെ ആത്മവീര്യം തകരുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഈ വാദം മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയപാർട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യം. അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോകുക എന്നത് പോലീസിന്റെ ചുമതലയാണ്. പോലീസ് അന്വേഷണത്തിൽ ഏത് രാഷ്ട്രീയപാർട്ടിയുടെ നേതാക്കളാണെങ്കിലും സഹകരിക്കാറുള്ള സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. പൊതുപ്രവർത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ജനാധിപത്യസമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളിൽ ഒന്നാണ്. അതിന് കോട്ടംതട്ടുന്ന രീതിയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Chief Minister pinarayi vijayan criticized cpm office raid
from mathrubhumi.latestnews.rssfeed http://bit.ly/2CRbr6H
via
IFTTT