Breaking

Monday, January 28, 2019

ഇനിയും അത് തടഞ്ഞില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചേക്കും

ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ തയ്യാറായില്ലെങ്കിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് യുകെയിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറായില്ലെങ്കിൽ തങ്ങൾ നിയമപരമായി തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിബിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ൽ മോളി റസ്സൽ എന്ന 14 കാരിയുടെ ആത്മഹത്യയെ തുടർന്ന് ആത്മ പീഢനവും ആത്മഹത്യയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മന്ത്രി ഉത്തരവിറക്കിയിരുന്നു. ഇൻസ്റ്റാഗ്രാം ആണ് മോളിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മോളിയുടെ അച്ഛൻ ആരോപിച്ചിരുന്നു. തങ്ങളുടെ കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ സമൂഹ മാധ്യമങ്ങളും കാരണമായിട്ടുണ്ടെന്ന് 30 ഓളം കുടുംബങ്ങൾ പറഞ്ഞതായി യുവാക്കളുടെ ആത്മഹത്യാ പ്രവണത തടയുന്നതിനായി പ്രവർത്തിച്ചുവരുന്ന പാപ്പിറസ് എന്ന സന്നദ്ധ സംഘടന പറയുകയുണ്ടായി. ഈ ആരോപണങ്ങളിൽ ക്ഷമാപണം നടത്തുന്ന ഇൻസ്റ്റാഗ്രാമിന്റെ ഉടമസ്ഥർ കൂടിയായ ഫെയ്സ്ബുക്ക്, പിന്റെറസ്റ്റ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾ, ആത്മ പീഢനം, മാനസികാരോഗ്യം പോലെയുള്ള സങ്കീർണമായ പ്രശ്നങ്ങൾ നേരിടാൻ ആവശ്യമായ നടപടികൾ നടപ്പിലാക്കാനുള്ള തീവ്ര ശ്രമഭങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രതികരിച്ചത്. ട്വിറ്റർ, സ്നാപ്ചാറ്റ്, പിന്റെറസ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള കമ്പനികൾക്ക് അയച്ച കത്തിൽ ദോഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാമൂഹിക മാധ്യമങ്ങൾ ഇതിനോടകം സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത യുകെ ഭരണകൂടം അവർ അടിയന്തിരമായി ഇനിയുമേറെ ചെയ്യണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ കാര്യത്തിൽ മാതാപിതാക്കൾ നിസ്സഹായരായിരിക്കാം പക്ഷെ ഞങ്ങൾ ശക്തരാണ്. സർക്കാരിനും സോഷ്യൽ മീഡിയാ സേവനങ്ങൾ നൽകുന്നവർക്കും ഇതിൽ ധാർമിക ഉത്തരവാദിത്വമുണ്ടെന്നും ഹാൻകോക്ക് പറഞ്ഞു. Content Highlightsl:UK could ban social media over suicide images


from mathrubhumi.latestnews.rssfeed http://bit.ly/2HCZVkT
via IFTTT