കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒഡീഷയിലടക്കം 14 സംസ്ഥാനങ്ങളില്‍ മത്സരിക്കും. പശ്ചിമ ബംഗാളില്‍ 42 സീറ്റുകളില്‍ മത്സരിക്കുമെന്നും തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രെയ്ന് ഭുവനേശ്വറില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയാറായിക്കഴിഞ്ഞു. ഒഡീഷയിലടക്കം പാര്‍ട്ടി 14 സംസ്ഥാനങ്ങളില്‍ മത്സരിക്കും. ജനുവരി 19 ചരിത്രപരമായ ദിവസമായിരുന്നു. ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം അന്ന് ഐക്യപ്പെട്ടു. 2019 ല്‍ ബിജെപി ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2DBmC4P
via IFTTT