തിരുവനന്തപുരം: 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ച ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ മടികാട്ടുന്നതെന്ന് ശശി തരൂര്‍ എം.പി. ഗാന്ധിജിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ബി.ജെ.പിക്ക് താത്പര്യമുണ്ടാകില്ല, സമാധാനമാര്‍ഗ്ഗം അവര്‍ക്ക് ഉ ള്‍ക്കൊള്ളാനാകില്ല. രാജ്യത്ത് മഹാത്മാ ഗാന്ധിയുടെ വലിപ്പമുള്ള പ്രതിമ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.സി.സി ഓഫീസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഗാന്ധിജിയുടെ വലിപ്പമുള്ള പ്രതിമ ഉള്ളത് പാര്‍ലമെന്റിലാണ്. എന്നാല്‍ ഇപ്പോള്‍ അനാച്ഛാദനം ചെയ്യപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ലോകത്തേറ്റവും വലിപ്പമുള്ളതാണ്. മഹാത്മ ഗാന്ധിക്ക് വലിപ്പമുളള പ്രതിമ ഇല്ലാതിരിക്കുകയും ശിഷ്യന് അതീവ വലിപ്പമുള്ള പ്രതിമ നിര്‍മ്മിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ ലളിതമായ ജീവിത രീതിയാണ് പിന്‍തുടര്‍ന്നിരുന്നത്. യഥാര്‍ത്ഥ ഗാന്ധിയനും കര്‍ഷകര്‍ക്കൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും തരൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകം ഏറ്റെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി ഏറ്റെടുക്കുന്നത് അംഗീകരിക്കില്ലെന്നും തരൂര്‍ പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2Q7icXn
via IFTTT