മിസോറാം സൈനിക സ്‌കൂളില്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് ഇടം നല്‍കി. 50 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ആണ്‍കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ നല്‍കിയിരുന്ന സൈനിക സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ഹെസ്റ്റലും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലോഗ്രൗണ്ടുകളുമാണ് പുതിയതായി പണിതിരിക്കുന്നത്. 4 മാസമായി തുടങ്ങിയ ക്ലാസുകള്‍ക്ക് ഇടയില്‍ പെണ്‍കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും പ്രന്‍സിപ്പാള്‍ കേണല്‍ റാത്തോര്‍ അഭിപ്രായപ്പെടുന്നു.
പത്ത് ശതമാനം സീറ്റാണ് പെണ്‍കുട്ടികള്‍ക്കായി മിസോറാം സൈനിക സ്‌കൂളില്‍ ഇപ്പോള്‍ തുറന്നു കൊടുത്തത്.6 പെണ്‍കുട്ടികള്‍ മാത്രമാണ് അഡ്മിഷന്‍ നല്‍കിയത്.6-ഉം,7-ഉം ക്ലാസുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള പൊതു പരീക്ഷയിലൂടെയാണ് ഇവര്‍ക്കു പ്രവേശനം നല്‍കിയത്. 31 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ 6 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2Qa2OcQ
via IFTTT