സൗദിയിൽ കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ ഉണ്ടായ പ്രളയത്തിൽ 14 പേര്‍ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒഴുക്കിൽ പെട്ടാണ് പലരും മരിച്ചത്. തുടർന്നുള്ള ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പ്രളയത്തിൽ അകപ്പെട്ട 299 പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് സിവിൽ ഡിഫൻസ് രക്ഷപെടുത്തി. റിയാദിൽ 64 പേരെയും മക്കയിൽ 115 പേരെയും തബൂക്കിൽ 25 പേരെയും കിഴക്കൻ പ്രവിശ്യയിൽ 64 പേരെയുമാണ് രക്ഷപെടുത്തിയത്.88 പേരെ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
ഫുജൈറ തുറമുഖത്ത് 24 മണിക്കൂറിനിടെ 102.8 മില്ലീമീറ്റർ മഴ ലഭിച്ചു. 1977നുശേഷം ആദ്യമായാണിത്. മലയോരങ്ങൾ, താഴ്ന്ന മേഖലകൾ, വാദികൾ എന്നിവിടങ്ങളിൽനിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ദൈദ്, ദർഫ, അബുദാബി സ്വീഹാൻ, അൽഐൻ മേഖലകൾ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞു ശക്തമായ മഴയുണ്ടായി. നാളെ വരെ ഇതേരീതിയിൽ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്.
തണുപ്പുകാലത്തിനു മുന്നോടിയായുള്ള പ്രതിഭാസമാണിത്. ഞായറാഴ്ചത്തെ കനത്ത മഴയിൽ റാസൽഖൈമയിലും ഫുജൈറയിലും ഉരുൾ പൊട്ടിയിരുന്നു. നിർത്തിയിട്ട ചില വാഹനങ്ങൾ ഒലിച്ചുപോയി. റാസൽഖൈമയിലെ ജബൽ അൽ ജെയ്സ് മലനിരകളിലേക്കുള്ള ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. മലമുകളിൽനിന്നുള്ള മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാൽ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വെള്ളക്കെട്ടുകൾ നീക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്. ചില സ്ഥലങ്ങളിൽ വൈദ്യുതിയും മുടങ്ങി. വ്യഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2DezLlr
via IFTTT