Breaking

Wednesday, November 14, 2018

പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ്  ചേരും

കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഇന്ന് പാർലമെന്‍റ്  ചേരും. പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. 

ശ്രീ​​ല​​ങ്ക​​ൻ പാ​​ർ​​ല​​മെന്റ്​ പി​​രി​​ച്ചു​​വി​​ട്ട്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ഖ്യാ​​പി​​ച്ച പ്ര​​സി​​ഡ​​ൻ​​റ്​ മൈ​​ത്രി​​പാ​​ല സി​​രി​​സേ​​ന​​യു​​ടെ ന​​ട​​പ​​ടി​ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കിയിരുന്നു. ജ​നു​വ​രി അ​ഞ്ചി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ന​ളി​ൻ പെ​രേ​ര​യ​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചിന്റെ​താ​ണ്​ വി​ധി. സു​പ്രീം​കോ​ട​തി വിധി​ സി​രി​സേ​ന​ക്കും രാ​ജ​പ​ക്​​സ​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

ഒ​ക്​​ടോ​ബ​ർ 26നാ​ണ്​​ പ്ര​​സി​​ഡ​​ൻ​​റ്​ സി​​രി​​സേ​​ന പ്ര​​ധാ​​ന​​മ​​ന്ത്രി റെ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ​​യെ പു​​റ​​ത്താ​​ക്കി മ​​ഹി​​ന്ദ രാ​​ജ​​പ​​ക്​​​സ​​യെ ത​​ൽ​​സ്​​​ഥാ​​ന​​ത്ത്​ നി​​യ​​മി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ രാ​​ജ്യ​​ത്ത്​ പ്ര​​തി​​സ​​ന്ധി രൂ​​പ​​പ്പെ​​ട്ട​​ത്. പാ​​ർ​​ല​​മെന്റ്​ വി​​ളി​​ച്ചു​​ചേ​​ർ​​ത്ത്​ ജ​​നാ​​ധി​​പ​​ത്യം പു​​നഃ​​സ്​​​ഥാ​​പി​​ക്കാ​​ൻ പ്ര​​സി​​ഡ​​ൻ​​റി​​നു​ മേ​​ൽ അ​​ന്താ​​രാ​​ഷ്​​​ട്ര സ​​മ്മ​​ർ​​ദം ശ​​ക്​​​ത​​മാ​​യി​​രു​​ന്നു. ഇൗ ​​ഘ​​ട്ട​​ത്തി​​ലാ​​ണ്​ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്​​​ച സി​​രി​​സേ​​ന പാ​​ർ​​ല​​മെന്റ്​ പി​​രി​​ച്ചു​​വി​​ട്ട്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ഖ്യാ​പി​​ച്ച​​ത്. 



from Anweshanam | The Latest News From India https://ift.tt/2QFVjdW
via IFTTT