കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് നളിൻ പെരേരയടങ്ങിയ മൂന്നംഗ ബെഞ്ചിന്റെതാണ് വിധി. സുപ്രീംകോടതി വിധി സിരിസേനക്കും രാജപക്സക്കും കനത്ത തിരിച്ചടിയായി.
ഇൗമാസം ഒമ്പതിനാണു സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. ഇതിനെതിരെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിഴ് നാഷനൽ അലയൻസ്, ഇടതു പാർട്ടികൾ എന്നിവരുൾപ്പെടെ 13 ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. സിരിസേനയുടെ നടപടിയെ അനുകൂലിച്ചുള്ള അഞ്ച് ഹർജികളും ഉണ്ടായിരുന്നു. ഇവ രണ്ടിലും രണ്ടു ദിവസം വാദം കേട്ട ശേഷമാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
ഒക്ടോബർ 26നാണ് പ്രസിഡൻറ് സിരിസേന പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സയെ തൽസ്ഥാനത്ത് നിയമിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്. പാർലമെന്റ് വിളിച്ചുചേർത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ പ്രസിഡൻറിനു മേൽ അന്താരാഷ്ട്ര സമ്മർദം ശക്തമായിരുന്നു. ഇൗ ഘട്ടത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
from Anweshanam | The Latest News From India https://ift.tt/2QCnDxS
via IFTTT