Breaking

Wednesday, November 14, 2018

ഇന്ത്യയിലെ 130 കോടി ജനങ്ങളെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനായി-മോദി

സിംഗപ്പൂർ സിറ്റി: ഇന്ത്യയിലെ 130 കോടി ജനങ്ങളെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂരിൽ നടക്കുന്ന ഫിൻടെക് ഫെസ്റ്റിവെലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്കിങ് ടെക്നോളജിയായ അപിക്സ് മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഓൺലൈൻ സംവിധാനമാണ് അപിക്സ്. പുതിയ ലോകത്ത് ശക്തി നിർണ്ണയിക്കുന്നത് സാങ്കേതികവിദ്യയായിരിക്കുമെന്ന് മോദി പറഞ്ഞു ഏതാനും വർഷങ്ങൾക്കൊണ്ട് ഞങ്ങൾ 120 കോടിയലധികം പേർക്കും ബയോമെട്രിക് ഐഡന്റിന്റി (ആധാർ) ഉണ്ടാക്കി. ഇന്ത്യ പോലെയൊരു വലിയ രാജ്യത്ത് സാമ്പത്തികമായി കൂട്ടിച്ചേർക്കൽ എളുപ്പമുള്ള കാര്യമല്ല. കള്ളപ്പണവും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും തടയുന്നതിന് ഞങ്ങൾ ഉറപ്പായും സാമ്പത്തിക സാങ്കേതികവിദ്യ ഉപയോഗിക്കും. പാർശ്വവതകരിക്കപ്പെട്ടവരുടെ വികസനവും എല്ലാം വികസിപ്പിക്കുക എന്നതുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എല്ലാ പൗരൻമരുടേയും ജീവിതം മാറ്റിമറിക്കുന്ന വികസനദൗത്യത്തോടെയാണ്സർക്കാർ ഭരണത്തിലേറിയത്. വിദൂരതയിലുള്ള ദുർബലമായ ഗ്രാമങ്ങളേയും ദൗത്യത്തിലുൾപ്പെടുത്തി. സാമ്പത്തികമായി കൂട്ടിച്ചേർക്കുന്നതിനുള്ള ഉറച്ച അടിത്തറ അതിന് വേണ്ടിയിരുന്നു. എന്നാൽ ഇന്ത്യപോലെ ഒരു വലിയ രാജ്യത്ത് അത് അത്ര എളുപ്പമായിരുന്നില്ല. ഭാവിയിലേക്കുള്ള നൈപുണ്യം വളർത്തിയെടുക്കാൻ നമ്മൾ നിർബന്ധമായും നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് മോദി സിംഗപ്പൂരിലെത്തിയത്. ഒന്നര ദിവസമാണ് സിംഗപ്പൂരിൽ അദ്ദേഹത്തിന്റെ സന്ദർശനം. മൂന്ന് ഉച്ചകോടികളിൽ പങ്കെടുക്കുന്ന മോദി യുഎസ് വൈസ്.പ്രസിഡന്റ് മൈക് പെൻസുമായി കൂടിക്കാഴ്ച നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2OEtEZ2
via IFTTT