Breaking

Wednesday, November 14, 2018

യുപി, ഗുജറാത്ത് തന്ത്രങ്ങള്‍ രാജസ്ഥാനില്‍ പരീക്ഷിക്കരുതെന്ന് നേതൃത്വത്തോട്‌ ബിജെപി ന്യൂനപക്ഷ സെല്‍

ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒരു ന്യൂനപക്ഷ സമുദായ അംഗത്തെ പോലും ഉൾപ്പെടുത്താത്തിനെതിരെ കടുത്ത എതിർപ്പുമായി ബിജെപിയുടെ ന്യൂനപക്ഷ സെൽ രംഗത്ത്. എതിർപ്പറിയിച്ച് ന്യൂനപക്ഷ സെൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് കത്ത് നൽകി. ഗുജറാത്തിലേയും ഉത്തർപ്രദേശിലേയും പോലെ മുസ്ലിംകൾക്ക് സീറ്റ് നിഷേധിച്ച്ക്കൊണ്ടുള്ള തിരഞ്ഞെപ്പ് തന്ത്രം രാജസ്ഥാനിലും ആവർത്തിക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു. യുപിയും ഗുജറാത്തുമല്ല രാജസ്ഥാൻ. ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് ജീവിക്കുന്നവരും പരസ്പരം ഇടപഴകുന്നവരുമാണ്. കാര്യമായ വർഗീയ സംഘർഷങ്ങളൊന്നും മുമ്പ് ഇവിടെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വസുന്ധര രാജക്ക് മുസ്ലിം സമൂഹത്തിനിടയിൽ സ്വീകര്യതയുള്ള നേതാവാണ്. അഞ്ചോ ആറോ മുസ്ലിം നേതാക്കൾക്ക് അവർ മന്ത്രി പദവി നൽകിയിരുന്നുവെന്നും ബിജെപി ന്യൂനപക്ഷ സെൽ സംസ്ഥാന ഉപാധ്യക്ഷൻ സാദിഖ് ഖാൻ പറഞ്ഞു. സമുദായത്തെ കോൺഗ്രസിൽ നിന്നകറ്റി ബിജെപിയിലേക്ക് അടുപ്പിക്കുന്നതിനായാണ് ഞങ്ങളുടെ സെല്ലിന്റെ പ്രവർത്തനം. എന്നാൽ പാർട്ടി ന്യൂനപക്ഷങ്ങൾക്ക് ടിക്കറ്റ് നിഷേധിക്കുന്നതോടെ ഈ ശ്രമങ്ങൾ പാഴാകും. അതുകൊണ്ട് തന്നെ പാർട്ടി അധ്യക്ഷന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തങ്ങൾ കത്തയച്ചിട്ടുണ്ട്. ചുരുങ്ങിയത് നാല് സീറ്റെങ്കിലും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർക്ക്നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നാല് മുസ്ലിം സ്ഥാനാർഥികളെ ബിജെപി മത്സരിപ്പിച്ചിരുന്നു. ഇതിൽ രണ്ടു പേർ വിജയിക്കുകയും ചെയ്തു. ഇതിൽ ഒരാൾ ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RNrMz0
via IFTTT