Breaking

Tuesday, October 2, 2018

കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വലിയ ശ്രദ്ധ

 

ആദ്യത്തെ കണ്‍മണിയെ പരിചരിക്കുമ്പോള്‍ പരിചയക്കുറവു മൂലം ചില അബദ്ധങ്ങള്‍ പറ്റാം. കടിഞ്ഞൂല്‍ കണ്‍മണിയെ പരിചയിക്കുമ്പോള്‍ ശ്രദ്ധ അല്‍പം കൂടും. സ്വന്തം പരിചയക്കുറവുകൊണ്ട് കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവരുതെന്നു കരുതി അമ്മമാര്‍ ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ കുട്ടിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെങ്കിലോ? അമിതമായ പരിചരണമല്ല കൃത്യമായ പരിചരണമാണ് ഈ ഭൂമിയിലേക്ക് ഇന്നലെ വന്ന നമ്മുടെ പ്രിയ അതിഥിക്ക് വേണ്ടതെന്ന് മറക്കേണ്ട.

ഡയപ്പര്‍ മാറാന്‍ മറക്കല്ലേ.

മൂത്രമൊഴിച്ചാല്‍ കുഞ്ഞു കരയുമെന്നും അപ്പോള്‍ മാത്രം ഡയപ്പര്‍ മാറിയാല്‍ മതിയെന്നും കരുതരുത്. ദിവസത്തില്‍ മുക്കാല്‍പങ്കും കണ്ണുംപൂട്ടി ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തേണ്ട എന്നു കരുതി ഡയപ്പര്‍ മാറാതിരിക്കരുത്. ഓരോ മണിക്കൂര്‍ ഇടവിട്ട് ഡയപ്പര്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറുകയും ചെയ്യണം. ഡയപ്പറിനു പകരം മൃദുവായ കോട്ടണ്‍ തുണികള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. രാത്രിയിലും യാത്രയിലും മാത്രം നല്ല നിലവാരമുള്ള ഡയപ്പര്‍ ഉപയോഗിച്ചാല്‍ മതിയാവും. എത്ര വൃത്തിയായി സൂക്ഷിച്ചാലും ചില കുഞ്ഞുങ്ങള്‍ക്ക് ചര്‍മത്തിന്റെ ആരോഗ്യക്കുറവുമൂലം ചിലപ്പോള്‍ ഡയപ്പര്‍ റാഷ് ഉണ്ടാവാം. ഇതിനോടൊപ്പം ഫംഗസ് ബാധയും ഉണ്ടാവാനിടയുണ്ട്. റാഷ് ഉണ്ടായാല്‍ ആ ഭാഗം വൃത്തിയായി മരുന്നു പുരട്ടുകയും കാറ്റും വെളിച്ചവും കടക്കാന്‍ അനുവദിക്കുകയും വേണം.

പാല്‍ കൊടുക്കുമ്പോള്‍

കുഞ്ഞിനെ പാലൂട്ടുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നും മാറി മാറി പാല്‍ കൊടുക്കാന്‍ ശീലിക്കണം. കുഞ്ഞിനെ എടുക്കാന്‍ വശമുള്ള ഒരു ഭാഗത്തു നിന്നുതന്നെ പാല്‍ കൊടുക്കുന്നത് സൗകര്യം മൂലമാണ്. എന്നാല്‍ ഒരു വശത്തുനിന്നു തന്നെ തുടര്‍ച്ചയായി പാല്‍ നല്‍കിയാല്‍ മറുവശത്ത് പാല്‍ കെട്ടി നിന്ന് വേദനയും പനിയുമെല്ലാം ഉണ്ടാകാം.മാറിമാറി പാല്‍ കൊടുത്താല്‍ കുട്ടി പാല്‍ കുടിക്കുന്ന സ്റ്റിമുലേഷന്‍ മൂലം കൂടുതല്‍ പാലുണ്ടാകും. നാലുമാസത്തിനുള്ളില്‍ ജോലിക്കുപോകേണ്ടി വരുന്ന അമ്മമാര്‍ കുഞ്ഞിന് മുലപ്പാല്‍ പിഴിഞ്ഞു വച്ചിട്ടുപോകുന്നത് നല്ലതാണ്. ഒരു മണിക്കൂര്‍ വരെ മുലപ്പാല്‍ വെളിയില്‍ സൂക്ഷിക്കാം.ഗ്ലാസ് പാത്രങ്ങളില്‍ വേണ്ട അടപ്പുള്ള സ്റ്റീല്‍ ടംബ്ലറുകളില്‍ ആവാം.

പാല്‍ തികട്ടി വരുന്നുണ്ടോ?

കുഞ്ഞിന്റെ ആമാശയത്തില്‍ എത്തുന്ന പാല്‍ അന്ന നാളത്തിലേക്കു തന്നെ തിരിച്ചു കയറുന്ന അവസ്ഥ ചില കുട്ടികളില്‍ ഉണ്ടാവാം. ഗാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് എന്നാണ് ഇതിന്റെ പേര്. ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നാല്‍ കുട്ടിക്ക് തൂക്കം കൂടാതെ വരാം. തികട്ടിവരുന്നത് തടയാന്‍ പാല്‍ കൊടുത്തു കഴിഞ്ഞാല്‍ ഉടനേ കുട്ടിയെ അമ്മയുടെ തോളില്‍ കമഴ്ത്തി കിടത്തി പുറത്ത് പതിയെ തട്ടിക്കൊടുക്കണം. ഉറങ്ങാന്‍ കിടത്തുമ്പോള്‍ തല കാല്‍ ഭാഗത്തേക്കാള്‍ അല്‍പം ഉയര്‍ത്തി ചരിച്ചു കിടത്തുന്നത് നല്ലതാണ്. മരുന്നൊന്നും ഇല്ലാതെതന്നെ ഒരു വയസാകുന്നതോടെ ഈ പ്രശ്‌നം മാറാറുണ്ട്.

തൊട്ടില്‍ വേണോ?

ആറുമാസംവരെ അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് ചൂടുപറ്റി ഉറങ്ങുന്നതാണ് ഉത്തമം. മദറിങ് ഇന്‍ എന്നും ബെഡിങ് ഇന്‍ എന്നുമാണ് ഇത് അറിയപ്പെടുന്നത്. അതിനുശേഷം ഒതുക്കമുള്ള തുണിത്തൊട്ടില്‍ ഉപയോഗിക്കാം. അല്‍പംകൂടി മുതിര്‍ന്നാല്‍ കുഞ്ഞ് ഉണര്‍ന്നാല്‍ എഴുന്നേറ്റു നില്‍ക്കാനും മറിഞ്ഞുവീഴാനും സാദ്ധ്യതയുള്ള തൊട്ടിലുകള്‍ ഒഴിവാക്കന്‍ മറക്കരുത്.

കുഞ്ഞ് ആദ്യമായി നടക്കുമ്പോള്‍
പിച്ചവച്ച് തുടങ്ങുമ്പോള്‍ അല്‍പം നടന്ന ശേഷം പതിയെ ഇരിക്കാന്‍ കുട്ടി പ്രാപ്തനായിട്ടുണ്ടാവില്ല.പെട്ടെന്ന് ഇരിക്കുമ്പോള്‍ വീണു പോകാം. ഇതൊഴിവാക്കാന്‍ കരുതല്‍ വേണം.

കുട്ടിയുടെ മുന്നില്‍ നിന്നു കൊണ്ടോ മുട്ടുകുത്തി നിന്നു കൊണ്ടോ രണ്ടു കൈകളും പിടിച്ച് അമ്മയ്ക്ക് അഭിമുഖമായി നിര്‍ത്തി നടക്കാന്‍ പ്രോത്സാഹിപ്പിക്കണം. അമ്മ അടുത്തുണ്ടെന്ന സുരക്ഷിതബോധം പ്രോത്സാഹനമാകും.

സ്വതന്ത്രമായി നടക്കാന്‍ ആവശ്യമായ സ്ഥലം ഒരുക്കി കൊടുക്കണം. മുറിയിലെ ഫര്‍ണിച്ചര്‍ വശങ്ങളിലേക്കു നീക്കിയിടാം.

കൂര്‍ത്ത അഗ്രങ്ങളുള്ള മേശകളും മറ്റും മുറിയില്‍ നിന്ന് ഒഴിവാക്കുകയോ കൂര്‍ത്ത അഗ്രങ്ങള്‍ മറയ്ക്കുകയോ ചെയ്യാം.

തീര്‍ത്തും ബലം കുറഞ്ഞ എളുപ്പത്തില്‍ മറിഞ്ഞു വീഴാന്‍ ഇടയുള്ള ഫര്‍ണിച്ചറുകള്‍ മാറ്റുക.

സ്റ്റെയര്‍കേസിന്റെ മുകളിലെയും താഴത്തെയും അറ്റങ്ങളില്‍ സേഫ്റ്റി ഗേറ്റ് പിടിപ്പിക്കുക

കുഞ്ഞിനെ നോട്ടം
കുഞ്ഞുങ്ങളുടെ മേല്‍ എപ്പോഴും നമുക്കൊരു കണ്ണു വേണമെന്നു പറയാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ കണ്ണ് രണ്ടുണ്ടായാല്‍പ്പോര എതാണ് നേര്. വീട്ടിലോ ഹോട്ടലിലോ ഒക്കെ പാര്‍ട്ടികള്‍ നടക്കുമ്പോഴോ മുതിന്നര്‍വര്‍ തുണിതേച്ചു കൊണ്ടിരിക്കുതിനിടയിലോ, എന്തിനേറെ പറയണം അമ്മ അടുക്കളയില്‍ കടുക് വറുക്കുതിനിടയില്‍ വരെ കുസൃതിക്കുടുക്കകള്‍ ആപത്തുകള്‍ ഒപ്പിച്ചുെവരാം.

നമ്മള്‍ എന്തെങ്കിലും ആഘോഷവേളകളിലാണെങ്കില്‍ കുഞ്ഞുങ്ങള്‍ അടുത്തുനിന്നു മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂന്തോട്ടത്തില്‍ കളിക്കുന്ന കുഞ്ഞ് അവിടെയുള്ള ഇലച്ചെടികള്‍ക്കിടയില്‍ ഇഴജന്തുക്കളുണ്ടെങ്കില്‍ അവയുടെ മുന്നിലകപ്പെട്ടെന്നു വരാം. താമരക്കുളത്തിലോ മറ്റോ വീണ് കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തില്‍പെടാനും സാധ്യതയുണ്ട്.

കുഞ്ഞുങ്ങള്‍ ഏറ്റവുമധികം അപകടത്തില്‍ ചാടുക അവര്‍ക്ക് വിശപ്പും ദാഹവും ഉണ്ടാവുമ്പോഴാണ്. അപ്പോള്‍ കാണുതെന്തും അവര്‍ എടുത്തു കഴിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍, ഡിറ്റര്‍ജന്റ്, കീടനാശിനികള്‍, മണ്ണെണ്ണ, മരുന്ന്, എലിവിഷം തുടങ്ങിയവ ഒന്നും കുഞ്ഞുങ്ങളുടെ കൈയകലത്തില്‍ വയ്ക്കരുത്. മുതിര്‍ന്നവര്‍ ടിവി കണ്ട് രസിച്ചിരിക്കുമ്പോഴോ അയല്‍വീട്ടിലുള്ളവരുമായി സംസാരിച്ചിരിക്കുമ്പോഴോ ആവും കുഞ്ഞുങ്ങള്‍ പണി പറ്റിക്കുക.

കാര്‍ പിറകോട്ടെടുക്കുമ്പോള്‍ കുട്ടികള്‍ കാറിന്റെ പിന്നില്‍ പതുങ്ങി നില്‍പുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അടുക്കളയില്‍ കത്തി, ഫോര്‍ക്ക് എന്നിവ കുഞ്ഞിന് എത്താത്ത ഉയരത്തില്‍ വയ്ക്കുക. അടുക്കളയില്‍ കഴിയുന്നതും കുഞ്ഞുങ്ങളെ അടുപ്പിക്കരുത്. കടുക് വറക്കുമ്പോള്‍ കുഞ്ഞുങ്ങളെ അടുത്തു നിര്‍ത്തിയാല്‍ അത് കണ്ണില്‍ വീഴാനുള്ള സാധ്യതയുണ്ട്. കൂടാതെ തിളച്ച എണ്ണയോ ചായയോ മറിച്ചിടാന്‍ കുട്ടികള്‍ തുനിയും. ഓര്‍ക്കാപ്പുറത്ത് പിന്നില്‍നിന്നു വന്ന് അമ്മയുടെ സാരിയില്‍ പിടിച്ചു വലിക്കും ചില കുട്ടികള്‍. അതിന്റെ ഞെട്ടലില്‍ അമ്മ പെട്ട്െ തിരിയുമ്പോള്‍ അമ്മയുടെതെ കൈ തട്ടി തിളച്ച എണ്ണപ്പാത്രമോ മറ്റോ മറിഞ്ഞ് കുഞ്ഞിന്റെ അടുത്തേക്ക് വീണെന്നു വരാം.

കുഞ്ഞുപാവകള്‍, കല്ലുകള്‍, പളുങ്കുഗോലികള്‍, ബട്ടണ്‍, പിന്‍, സൂചി, മുത്ത് തുടങ്ങിയവ കുഞ്ഞുങ്ങള്‍ക്ക് കൈയെത്തു സ്ഥലത്ത് വയ്ക്കരുത്. അതുപോലെ പഴവര്‍ഗങ്ങളും മറ്റ് ആഹാരപദാര്‍ഥങ്ങളും തീരെ ചെറിയ കഷണങ്ങളായി മുറിച്ച് കൊടുക്കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുരുങ്ങാം.

മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ പ്‌ളഗ്ഗില്‍ കുത്തി താഴേക്ക് തൂക്കിയിടരുത്. ടിവി, ഫോണ്‍ എിവയുടെ വയറുകള്‍ കുഞ്ഞിന്റെ കയ്യെത്താത്തത്ര പൊക്കത്തിലാവണം. താഴെ പ്‌ളഗ് സോക്കറ്റ് കുഞ്ഞുങ്ങളുള്ള വീട്ടില്‍ വേണ്ട. ഏതു നേരവും ബക്കറ്റില്‍ വെള്ളം നിറച്ച് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കിണറിന്റെ ചുറ്റുമതില്‍ പൊക്കിക്കെട്ടണം. കിണറിന് മൂടിയും വേണം.

വീടിന്റെയും ഫ്‌ലാറ്റിന്റെയും പാരപ്പറ്റുകള്‍ ഉയരത്തില്‍ വേണം നിര്‍മിക്കാന്‍. വീടിന് മുകളില്‍ കയറി കളിക്കുന്ന കുട്ടികള്‍ താഴേക്കു വീണ് മരണം വരെ സംഭവിച്ചിട്ടുണ്ട്. കാറില്‍ യാത്ര ചെയ്യുമ്പോള്‍ കുഞ്ഞിനെ മടിയില്‍വച്ച് മുന്‍സീറ്റിലിരിക്കുവര്‍ അറിയാന്‍ ഒരു കാര്യം. കാര്‍ സഡന്‍ ബ്രേക്കിടുതിന്റെ തള്ളലില്‍ നിന്നുണ്ടാവു ഇടി കുഞ്ഞിന്റെ ഇളം നെഞ്ച് താങ്ങിക്കൊള്ളണമെന്നില്ല. ഒട്ടും ചെറുതല്ലാത്ത ഈ വലിയ കുഞ്ഞുകാര്യങ്ങളില്‍ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമല്ല അവരുടെ ആയമാര്‍ക്കും വേണം പ്രത്യേക ശ്രദ്ധ.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. പി.എ. ലളിത (എംഡി, മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സെന്റര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്).

 



from Whitespace https://ift.tt/2DNxCyo
via IFTTT