Breaking

Wednesday, October 3, 2018

സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ സംസ്കാര ചടങ്ങ് നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും

കൊച്ചി: അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ തമ്ബി കണ്ണന്താനത്തിന്‍റെ സംസ്കാരം നാളെ കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ ചര്‍ച്ചില്‍ നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3 മണി മുതല്‍ ആറ് മണിവരെയാണ് പൊതുദര്‍ശനത്തിന് വയ്ക്കുക. 

ആറ് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ സിനിമാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും.
തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും. കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്കാരം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ തമ്ബി കണ്ണന്താനം മരിച്ചത്. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ക‍ഴിഞ്ഞ മാസം 22 മുതല്‍ ചികിത്സയിലായിരുന്നു.



from Anweshanam | The Latest News From India https://ift.tt/2P735wz
via IFTTT