Breaking

Tuesday, October 2, 2018

ഗോള്‍ഫ് കളിക്കൂ ആയുസ്സ് വര്‍ധിപ്പിക്കാം

ദിവസവും ഗോള്‍ഫ് കളിച്ചാല്‍ ആയുസ്സ് വര്‍ധിക്കൂമെന്ന് ഗവേഷകര്‍. ശരീരത്തിനും മനസ്സിനും ഒരുപോലെ നല്ലതാണ് ഗോള്‍ഫ് കളിക്കുന്നത്. കൂടാതെ പ്രായമായവരില്‍ ശാരീരികക്ഷമതയും വര്‍ധിപ്പിക്കും. മറ്റു കായിക ഇനങ്ങളുമായി താരത്മ്യപ്പെടുത്തുമ്പോള്‍ സൗഹൃദസ്വഭാവമാണ് ഗോള്‍ഫിനുള്ളത്. കൂടാതെ പ്രകൃതിയുമായി ഇത് ഇഴചേര്‍ന്നു നില്‍ക്കുന്നു. അപകടസാധ്യത കുറവാണ്.

ആഴ്ചയില്‍ 150 മമിനിറ്റെങ്കിലും ഗോള്‍ഫ് ശീലമാക്കണമെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലഭ്യമായ 342 പഠനങ്ങളും പൊതു ആരോഗ്യം, ആരോഗ്യ നയങ്ങള്‍ എന്നിവയില്‍ പ്രാവീണ്യമുള്ള അന്താരാഷ്ട്രത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന 25 വിഗദ്ധരുമായി നടത്തിയ ചര്‍ച്ചകളും ആധാരമാക്കിയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഏകദേശം 600 ലക്ഷം പേര്‍ വര്‍ഷത്തില്‍ രണ്ടു തവണ ഗോള്‍ഫ് കളിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, പണച്ചെലവു കൂടിയ കായിക ഇനം, പുരുഷ കേന്ദ്രീതം തുടങ്ങിയ ദുഷ്പേരുകളും ഗോള്‍ഫിനുണ്ട്. 



from Anweshanam | The Latest News From Health https://ift.tt/2Oo0EIO
via IFTTT