Breaking

Wednesday, October 3, 2018

മഹാത്മാഗാന്ധിക്ക് ‘കോൺഗ്രഷണൽ ഗോൾഡ് മെഡൽ’ നല്‍കി ആദരിക്കാന്‍ യുഎസ് കോൺഗ്രസില്‍ പ്രമേയം

വാഷിങ്ടന്‍: അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ യുഎസ്  'കോൺഗ്രഷണൽ ഗോൾഡ് മെഡൽ' മരണാനന്തര ബഹുമതിയായി മഹാത്മാഗാന്ധിക്കു നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. ലോകസമാധാനത്തിനും അഹിംസയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു ഗാന്ധിജിക്കു ബഹുമതി നല്‍കണമെന്നാണ് ആവശ്യം.

ന്യൂയോര്‍ക്കില്‍ നിന്നുള്ള കരോളിന്‍ മലോണി അവതരിപ്പിച്ച പ്രമേയം 4 ഇന്ത്യന്‍ വംശജരായ അംഗങ്ങള്‍ അടക്കം 6 പേര്‍ പിന്തുണച്ചു. 

തുടര്‍ നടപടിക്കായി സാമ്ബത്തിക കാര്യ, ആഭ്യന്തര ഭരണ സമിതികളുടെ പരിഗണനയിലാണു പ്രമേയം. 

യുഎസ് പൗരന്‍മാരല്ലാത്തവരെ ഈ ബഹുമതിക്കായി പരിഗണിക്കുന്നത് അപൂര്‍വമാണ്. 

മദര്‍ തെരേസ, നെല്‍സന്‍ മണ്ടേല, വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ദലൈലാമ, ഓങ് സാന്‍ സൂചി തുടങ്ങിയവരാണ് ഇതിന് മുന്‍പ് രാജ്യത്തിനു വെളിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിന്റെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.



from Anweshanam | The Latest News From India https://ift.tt/2yjmJOX
via IFTTT