Breaking

Tuesday, October 2, 2018

അമ്മ പരീക്ഷ എഴുതാന്‍ പോയി; കുഞ്ഞിന് കൂട്ടായി പോലീസ് മാമന്‍

ഹൈദരാബാദ്: നാല് മാസം പ്രായമുള്ള കുഞ്ഞിനേയും കയ്യിൽ പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പരീക്ഷാ ഹാളിന് മുന്നിൽ നിൽക്കുകയായിരുന്നു ഉദ്യോഗാർത്ഥിയായ ആ അമ്മ. അപ്പോഴാണ് ഒരു പോലീസുകാരൻ സഹായ വാഗ്ദാനവുമായി എത്തിയത്. അമ്മയെ അദ്ദേഹം പരീക്ഷക്ക് പറഞ്ഞയച്ചു. പരീക്ഷാ ഹാളിന് മുന്നിൽ കുഞ്ഞിനേയും കളിപ്പിച്ചിരിക്കുന്ന ആ പോലീസുകാരന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തെലങ്കാന ഐ.പി.എസ് ഓഫീസർ രേമ രാജേശ്വരിയാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. മഹബൂബ് നഗർ ജില്ലയിലെ മൂസപേട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ മുജീബുൾ റഹ്മാനാണ് ഫോട്ടോയിലെ താരമായ പോലീസുകാരൻ. പരീക്ഷ നടക്കുന്ന കോളേജിൽ സുരക്ഷാ ചുമതലയുമായി എത്തിയതായിരുന്നു റഹാമാൻ. കുഞ്ഞിന്റെ അമ്മ വളരെ താഴ്ന്ന സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലെ അംഗമാണെന്നും പിജി യോഗ്യത ഉണ്ടായിട്ടും ജോലിയൊന്നും ലഭിച്ചില്ലെന്നും അതിനാൽ ആ പരീക്ഷ അവർക്ക് പ്രധാനപ്പെട്ടതായിരുന്നെന്നും റഹ്മാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അവരെ സഹായിക്കാൻ 14 വയസ്സുള്ള ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് വല്ലാതെ കരയാൻ തുടങ്ങിയപ്പോഴാണ് അവരെ സഹായിക്കാനായി താൻ ചെന്നതെന്നും റഹ്മാൻ വ്യക്തമാക്കി. രണ്ട് കുട്ടികളുള്ള റഹാമാൻ അവർക്ക് മികച്ച വിദ്യാഭ്യാസവും നൽകിയിട്ടുണ്ട്. ഒരാൾ ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥിയും ഒരാൾ സ്കൂൾ വിദ്യാർത്ഥിയുമാണ്. തങ്ങൾ ഇവിടെ ഉള്ളത് ജനങ്ങൾക്ക് സേവനം ചെയ്യാനാണ്. ഞങ്ങൾ നിലനിൽക്കുന്നതും ജനങ്ങൾ കാരണമാണ്. ജനസേവനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെ കാര്യം. മുജീബുൾ റഹ്മാൻ കൂട്ടിച്ചേർത്തു. content highlights:Telangana Cop Babysits While Mother Writes Exam


from mathrubhumi.latestnews.rssfeed https://ift.tt/2DLlb5V
via IFTTT