Breaking

Wednesday, October 3, 2018

കഴക്കട്ടത്ത് ദേശീയപാതയില്‍ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയില്‍ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് അപകടം. എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 

യാത്രകാര്‍ക്ക് പരിക്കുകളില്ല. കാര്യവട്ടം അമ്പലത്തിന്‍കര ഇറക്കമിറങ്ങി പോകുകയായിരുന്നു ബസ്. ഇതിനിടിയില്‍ മുന്നേ പോയ കാര്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലത്തോട്ട് തിരിഞ്ഞ് കയറുമ്പോഴാണ് അപകടം. നിയന്ത്രണവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റു തകര്‍ത്ത് വലതുവശത്തെ തോട്ടിലേക്ക് കൂപ്പുകുത്തി നില്‍ക്കുകയായിരുന്നു. കഴക്കൂട്ടത്ത് നിന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.



from Anweshanam | The Latest News From India https://ift.tt/2NjVbhH
via IFTTT