Breaking

Wednesday, October 3, 2018

ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു; ഡല്‍ഹിയിലെ സമരം അവസാനിപ്പിച്ചതായി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രാ​യു​ള്ള കര്‍ഷക സമരം അവസാനിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്രയാണ് ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ ഇന്ന് പുലര്‍ച്ചെ അവസാനിപ്പിച്ചത്. 

കര്‍ഷകരെ രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ഉത്തര്‍പ്രദേശ് - ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ തട‍ഞ്ഞുവച്ചിരുന്ന കര്‍ഷകരെ പൊലീസ് വിട്ടയച്ചു. തുടര്‍ന്ന് കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളും ട്രോളികളുമായി കിസാന്‍ ഘട്ടിലേക്ക് എത്തി പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു.

തങ്ങളുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആറ് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

30,000 കര്‍ഷകരാണ് ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലേക്ക് യാത്രയുടെ ഭാഗമായി എത്തിയത്. ഭാരതീയ കിസാന്‍ യൂണിയനാണ് പഥയാത്ര സംഘടിപ്പിച്ചത്. നടന്നും ട്രാക്ടറിലുമായാണ് കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തത്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം, വൈദ്യുതി, ഇന്ധനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കുക, 60 വയസിനു മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ഷകള്‍ നടപ്പിലാക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം.

ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന സം​ഘ​ര്‍​ഷം തെ​രു​വു​യു​ദ്ധ സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു സൃ​ഷ്ടി​ച്ച​ത്. ഒ​ട്ടേ​റെ പേ​ര്‍​ക്കു പ​രു​ക്കേ​റ്റു. ബി​കെ​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കും മു​മ്ബ് പോ​ലീ​സും അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​വും ത​ട​യു​ക​യാ​യി​രു​ന്നു. കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച ക​ര്‍​ഷ​ക​ര്‍ പി​ന്നാ​ലെ ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍ വാ​ത​ക​വും പ്ര​യോ​ഗി​ച്ചു.നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.



from Anweshanam | The Latest News From India https://ift.tt/2OvugUN
via IFTTT