Breaking

Tuesday, October 2, 2018

കോറോമിനസിന് ഇരട്ടഗോള്‍; നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ പിടിച്ച് ഗോവ

ഗുവാഹാട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ആവേശപ്പോരിൽ എഫ്.സി. ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു (2-2). കഴിഞ്ഞ തവണത്തെ ടോപ് സ്കോറർ ഫെറാൻ കോറോമിനസ് ഗോവയ്ക്കായി ഇരട്ടഗോൾ (14, 38) നേടി. നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ വിദേശതാരങ്ങളായ ഫെഡറിക്കോ ഗല്ലെഗോ (എട്ട്), ബർത്തലോമ്യു ഓഗ്ബെച്ചെ (53) എന്നിവരുടെ വകയായിരുന്നു. ഗോവയുടെ ആക്രമണ ഫുട്ബോളിനെ അതേനയംകൊണ്ട് നേരിട്ടാണ് നോർത്ത് ഈസ്റ്റ് സമനിലനേടിയത്. കളിയിൽ ആധിപത്യം ഗോവ നേടിയെങ്കിലും ഗോൾ ഷോട്ടുകളിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടായില്ല. കളിയുടെ തുടക്കത്തിൽതന്നെ ഗോവയെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് ലീഡെടുത്തു. ഫ്രീകിക്കിൽനിന്ന് യുറഗ്വായ് താരം ഫെഡറിക്കോ അനായാസം ഗോവ വലകുലുക്കി. ഗോൾ വീണതോടെ ഗോവ നിരന്തരം മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. 14-ാം മിനിറ്റിൽ ജാക്കിചന്ദ് നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് ഉയർത്തിവിട്ട പന്തിനെ കോറോ വലയിലെത്തിച്ചു. ആദ്യപകുതിയുടെ അവസാന ഘട്ടത്തിൽ ഗോവ ലീഡെടുത്തു. ഹ്യൂഗോ ബൗമാസ് ബോക്സിലേക്ക് നൽകിയ പന്തുമായി കയറിയ കോറോ മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ നോർത്ത്ഈസ്റ്റ് ഗോൾ മടക്കി. കീഗൻ പെരേരയുടെ ക്രോസിൽ തലവെച്ച് നൈജീരിയൻ താരം ഒഗ്ബെച്ചെ ഗോവൻവല ചലിപ്പിച്ചു. തുടർന്ന് വിജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും ഗോളൊന്നും വന്നില്ല. Content Highlights: NorthEast United held to 2-2 draw by FC Goa


from mathrubhumi.latestnews.rssfeed https://ift.tt/2Rh5Xs5
via IFTTT