Breaking

Wednesday, August 1, 2018

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നു മെഡിക്കൽ ബുള്ളറ്റിൻ; രാഹുൽ ഗാന്ധിയും രജനികാന്തും സന്ദർശിച്ചു 

ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നു കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. എന്നാൽ, വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസ തുടരുമെന്നും ആശുപത്രി അറിയിച്ചു. കരുണാനിധിയെ കാണാൻ സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിലെത്തി. നേരത്തേ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എത്തിയിരുന്നു.

നാലരയ്ക്ക് മാധ്യമപ്രവർത്തകരെ കണ്ട രാഹുൽ പറഞ്ഞതു കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ്. ‘ദീർഘ കാലത്തെ ബന്ധമാണു കരുണാനിധിയുമായുള്ളത്. തമിഴ് ജനതയുടെ ആത്മവീര്യം ഉൾക്കൊള്ളുന്ന നേതാവ്. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതിൽ സന്തോഷമുണ്ട്. ധൈര്യമുള്ള വ്യക്തിയാണ് അദ്ദേഹം’- രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം മുകുൾ വാസ്നിക്, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്.തിരുനാവുക്കരശ് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

കരുണാനിധിയുടെ നില കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു മെച്ചപ്പെടുന്നുവെന്നാണു സൂചനകൾ. അതുകൊണ്ടുതന്നെ ആശുപത്രിക്കു സമീപം തടിച്ചുകൂടിയിട്ടുള്ള ജനക്കൂട്ടത്തിലും ആശ്വാസം ദൃശ്യമാണ്. എങ്കിലും അണികളുടെ ഒഴുക്കു തുടരുകയാണ്. 



from Anweshanam | The Latest News From India https://ift.tt/2LUyyDK
via IFTTT