Breaking

Wednesday, August 1, 2018

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്​: സൈ​ന നെ​ഹ്‌വാ​ള്‍ മൂ​ന്നാം റൗ​ണ്ടിൽ 

നാ​ന്‍​ജിം​ഗ്: ലോ​ക ബാ​ഡ്മിന്‍റ​ണ്‍ ചാമ്പ്യൻഷിപ്പ്​ വ​നി​ത സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യ സൈ​ന നെ​ഹ്‌വാ​ള്‍ മൂ​ന്നാം റൗ​ണ്ടി​ലേക്ക്​ കടന്നു. പ​ത്താം സീ​ഡാ​യ സൈ​ന തു​ര്‍​ക്കി​യു​ടെ അ​ലി​യി ഡെ​മി​ര്‍​ബാ​ഗി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കെ. ​ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശിച്ചു.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ ജയം. സ്​കോർ:21-17, 21-8. ഒ​ന്നാം റൗ​ണ്ടി​ല്‍ സൈ​ന​യ്ക്ക് ബൈ ​ല​ഭി​ച്ചി​രു​ന്നു. 

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​​ച്ചു. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ എ​ന്‍​ഹാ​റ്റ് എ​ന്‍​ഗ്യു​യെ​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് ശ്രീ​കാ​ന്ത് പരാജയപ്പെടുത്തിയത്. 21-15, 21-16നാ​യി​രു​ന്നു ശ്രീ​കാ​ന്തി​​ന്റെ വി​ജ​യം.



from Anweshanam | The Latest News From India https://ift.tt/2vqEAlz
via IFTTT