Breaking

Wednesday, August 1, 2018

വാട്സ്ആപ്പില്‍ കാത്തിരുന്ന ഫീച്ചറെത്തി

വാട്‌സ്ആപ്പില്‍ കാത്തിരുന്ന ഫീച്ചറായ ഗ്രൂപ്പ് വീഡിയോ കോളിങ് എത്തി. നേരത്തെ ഗ്രൂപ്പ് വീഡിയോ കോളിങ് സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരുന്നു. ഇനി എല്ലാ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ആപ്പിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്താല്‍ മതി. ഒരെ സമയത്ത് നാല് പേരെയാണ് ഗ്രൂപ്പ് വീഡിയോ കോളിങില്‍ ഉള്‍ക്കൊള്ളുക. വാട്‌സ്ആപ്പിന്റെ കണക്കുകള്‍ പ്രകാരം നിരവധി പേരാണ് കോള്‍ സൗകര്യം തന്നെ ഉപയോഗപ്പെടുത്തുന്നത്. ഇതിനൊപ്പം ഗ്രൂപ്പ് വോയിസ് കോളും പുറത്തിറക്കിയിട്ടുണ്ട്.

ഗ്രൂപ്പ് കോളിങ് കൂടി വന്നാല്‍ ഉപയോഗം ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. 2016ലാണ് വീഡിയോ കോള്‍ എന്ന സൌകര്യം വാട്സ്ആപ്പില്‍ അവതരിക്കുന്നത്. സാധാരണ വീഡിയോ കോള്‍ പോലെ രണ്ട് പേര്‍ക്കുള്ള സൌകര്യമെ അതിനുണ്ടായിരുന്നുള്ളൂ. സ്ലോ നെറ്റുവര്‍ക്ക് സാഹചര്യത്തിലും ഗ്രൂപ്പ് കോളിങ് സാധ്യമാകുമെന്നാണ് വാട്സ് ആപ്പ് അവകാശപ്പെടുന്നത്. കോള്‍ ചെയ്യുമ്പോള്‍ വലത് മൂലയില്‍ കാണുന്ന ബോക്സിലാണ് മറ്റൊരാളെ ചേര്‍ക്കുന്നതിനുള്ള ഓപ്ഷനുള്ളത്. അങ്ങനെ മൂന്ന് പേരെ ചേര്‍ക്കാനാവും.

അതേസമയം ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ഗ്രൂപ്പ് വഴി വീഡിയോ കോളിന് 50 പേരെയും സ്കൈപ്പിലൂടെ 25 പേരെയും സ്നാപ്പചാറ്റിലൂടെ 16 പേരുമായും ഒരെസമയം ചാറ്റ് ചെയ്യാനാവും എന്നത് വാട്സ്ആപ്പിന് വെല്ലുവിളിയാണ്. ഭാവിയില്‍ കുടുതല്‍ പാര്‍ട്ടിസിപ്പന്‍സിനെ ഉള്‍ക്കൊള്ളിക്കാനാവും വാട്സ്ആപ്പ് ശ്രമിക്കുക.



from Anweshanam | The Latest News From India https://ift.tt/2vrFAFR
via IFTTT