ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങൾക്ക് യുഐഡിഎഐയുടെ മുന്നറിയിപ്പ്. ആധാർ നമ്പർ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങൾ വഴിയുള്ള ചലഞ്ചുകൾ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്.
ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് ട്രായ് ചെയർമാൻ ആര്‍.എസ് ശര്‍മ്മ കഴിഞ്ഞ ദിവസം ആധാർ നമ്പർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടു. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്‍റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്ത് വന്നിരുന്നു.
from Anweshanam | The Latest News From India https://ift.tt/2O3hjhh
via IFTTT