Breaking

Wednesday, August 1, 2018

ഫേസ്ബുക്ക് ലൈവിലൂടെ യുവാവ്  തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി : ഫേസ്ബുക്ക് ലൈവിലൂടെ ഡല്‍ഹി ഗുരുഗ്രാം സ്വദേശി അമിത് ചൗഹാൻ  (28) തൂങ്ങിമരിച്ചു.   ഭാര്യ പ്രീതിയുമായുണ്ടായ വഴക്കില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത് പോലീസ് വ്യക്തമാക്കി.തന്റെ അവസാന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കണമെന്ന് അമിത് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.കൂടാതെ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിന് റോത്തക്കിലെ പി.ജി.ഐ.എം.സ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തി.

ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രീതി തന്റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.അമിത് പ്രീതി ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച പൊലീസിനെപ്പോലും അറിയിക്കാതെ ചൗഹാന്റെ മൃതദേഹം സംസ്ക്കരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എം.​എം. മ​ണി



from Anweshanam | The Latest News From India https://ift.tt/2NZJjC8
via IFTTT