തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എം.എം. മണി.മന്ത്രിമാര്‍ രണ്ട് തട്ടിലെന്ന വാര്‍ത്തകള്‍ തെറ്റാണ്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത ബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി പറഞ്ഞു.ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക ഘട്ടം ഘട്ടമായിട്ടായിരിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് തുറക്കില്ല. മുന്‍പ് തുറന്ന 2,401 അടി എത്തുന്നതിന് മുന്‍പ് തന്നെ ഇത്തവണ അണക്കെട്ട് തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരോഴുക്ക് കൂടുന്നുണ്ട്. ഇന്നത്തെ മഴയും നീരോഴുക്കും നിരീക്ഷിച്ചശേഷമായിരിക്കും തുടര്‍നടപടികളെന്ന് അധികൃതര്‍ അറിയിച്ചു. ചെറുതോണി, പെരിയാര്‍ നദീതീരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നല്കി.
ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാകും ഉയര്‍ത്തുക. ഈ അവസ്ഥയില്‍ സെക്കന്‍ഡില്‍ 60 ക്യൂബിക് മീറ്റര്‍(2119 ക്യുബിക് അടി) വെള്ളം പുറത്തേയ്ക്കൊഴുകും.
കണ്ട്രോള് റൂം തുറന്ന് ഏതുസാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണ്. ഇടുക്കി കണ്ട്രോള് റൂം നന്പര് 9496011994.
from Anweshanam | The Latest News From India https://ift.tt/2LRiJOl
via IFTTT