തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ഇവരെ കാണാനില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നു കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് പിന്നീല്‍ വലിയ കുഴികള്‍ മുടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടെ പരിശോധനകള്‍ നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2v7nlpV
via IFTTT