തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ വീടുകള്‍ ഉള്‍പ്പെടെയുള്ളവ പുനര്‍നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പ്രദേശങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ശാസ്ത്രീയപഠനങ്ങള്‍ നടത്തി നിര്‍മാണത്തിനു സാധ്യമായ മേഖലകള്‍ ഏതൊക്കെയെന്നു തിട്ടപ്പെടുത്തും. അതുവരെ ഈ മേഖലകളില്‍ നിര്‍മാണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്കരുതെന്നു ചീഫ് സെക്രട്ടറി ടോം ജോസ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ഉരുള്‍പൊട്ടല്‍ മേഖലകളിലെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
from Anweshanam | The Latest News From India https://ift.tt/2PS8qZF
via IFTTT