Breaking

Wednesday, June 23, 2021

പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാന്‍ ഇം​ഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും | LIVE BLOG

ലണ്ടൻ: യൂറോകപ്പിൽ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിക്കാൻ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ നേരിടുന്നു. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമുള്ള ചെക്ക് റിപ്പബ്ലിക്ക് ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ഗോൾവ്യത്യാസത്തിന്റെ മികവിലാണ് ചെക്ക് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ സമനില നേടിയാൽ പോലും ഇരുടീമുകളും പ്രീക്വാർട്ടറിലേക്ക് മുന്നേറും. ആദ്യ മത്സരത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ താരതമ്യേന ദുർബലരായ സ്കോട്ലൻഡിനോട് ഗോൾരഹിത സമനില വഴങ്ങി. നിലവിൽ ലോകത്തിലെ ഏറ്റവും താരസമ്പന്നമായ ടീമാണ് ഇംഗ്ലണ്ട്. എന്നിട്ടും താരങ്ങളെ വേണ്ടപോലെ ഉപയോഗിക്കാൻ പരിശീലകൻ ഗരെത് സൗത്ത്ഗേറ്റിന് സാധിക്കുന്നില്ല. മുന്നേറ്റനിര ഫോമിലേക്കുയരാത്തതാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. നായകൻ ഹാരി കെയ്ൻ ഫോമിന്റെ ഫോമില്ലായ്മയും ടീമിനെ ബാധിക്കുന്നു. ഇന്ന് ചിലപ്പോൾ ടീം ലൈനപ്പിൽ കാര്യമായ മാറ്റങ്ങൾ പരിശീലകൻ വരുത്തിയേക്കും. ലോകോത്തര താരമായ ജേഡൻ സാഞ്ചോയ്ക്ക് അവസരം നൽകിയേക്കും. മറുവശത്ത് മികച്ച ഫോമിലാണ് ചെക്ക് റിപ്പബ്ലിക്ക് കളിക്കുന്നത്. ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനെ കീഴടക്കിയ ടീം രണ്ടാം മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തും. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: England vs Czech Republic Euro 2020


from mathrubhumi.latestnews.rssfeed https://ift.tt/3gToQiH
via IFTTT