സെയ്ന്റ് പീറ്റേഴ്സ്ബെർഗ്: നിലവിലെ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം ഇന്ന് ഗ്രൂപ്പ് ബി യിലെ അവസാന പോരാട്ടത്തിൽ ഫിൻലൻഡിനെ നേരിടുന്നു ഗ്രൂപ്പ് ബി യിൽ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ബെൽജിയം തകർപ്പൻ ഫോമിലാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം നേരത്തേ പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. മറുവശത്ത് ഫിൻലൻഡ് ഒരു വിജയവും ഒരു തോൽവിയുമായി മൂന്ന് പോയന്റ് നേടി മൂന്നാം സ്ഥാനത്താണ്. ഇന്ന് വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ഫിൻലൻഡിന് പ്രീക്വാർട്ടറിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അവസാന മത്സരത്തിൽ ഡെന്മാർക്കിനെതിരേ ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ നേടി വിജയിച്ചാണ് ബെൽജിയം വരുന്നത്. പ്ലേമേക്കർ കെവിൻ ഡിബ്രുയിനെ പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തിയത് ടീമിന് ആശ്വാസം പകരുന്നു. ആദ്യ മത്സരത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബെൽജിയം തകർത്തിരുന്നു. മറുവശത്ത് ഫിൻലൻഡ് ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് തുടക്കം ഗംഭീരമാക്കി. എന്നാൽ രണ്ടാം മത്സരത്തിൽ റഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. മുന്നേറ്റനിര ഫോമിലേക്കുയരാത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Belgium vs Finland Euro 2020
from mathrubhumi.latestnews.rssfeed https://ift.tt/2SPG0FP
via
IFTTT