ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഗ്ലാമർ പോരാട്ടത്തിൽകരുത്തരായ അർജന്റീന യുറുഗ്വായിയെ നേരിടുന്നു. ഗ്രൂപ്പ് ബി യിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും തുല്യ ശക്തികളാണ്. ആദ്യ മത്സരത്തിൽ ചിലിയോട് അപ്രതീക്ഷിത സമനില വഴങ്ങിയ അർജന്റീന ടൂർണമെന്റിലെ ആദ്യ വിജയമാണ് ലക്ഷ്യം വെയ്ക്കുന്നത്. മറുവശത്ത് യുറുഗ്വായ് ആദ്യ മത്സരത്തിനാണ് കളിക്കാനിറങ്ങുന്നത്. ഇരുടീമുകളും പ്രതിഭാധനരായ താരങ്ങളാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ മത്സരത്തിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ല. ആദ്യ മത്സരത്തിൽ അർജന്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി മാത്രമാണ് മികച്ച പ്രടകനം പുറത്തെടുത്തത്. മുന്നേറ്റനിരയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മാർട്ടിനെസ്, ഗോൺസാലെസ്, ഡി മരിയ, അഗ്യൂറോ, ഒട്ടമെൻഡി തുടങ്ങിയവരെല്ലാം അണിനിരക്കുന്ന അർജന്റീന ഒത്തിണക്കത്തോടെ കളിച്ചാൽ വിജയം ഉറപ്പാണ്. മറുവശത്ത് യുറുഗ്വായ് നിരയും ശക്തരാണ്. മുന്നേറ്റനിരയിൽ ലോകോത്തര താരങ്ങളായ ലൂയി സുവാരസ്, എഡിൻസൺ കവാനി. ഗോഡിൻ, ഗോൺസാലെസ്, ടോറസ് എന്നിവരെല്ലാവരുമുണ്ട്. കവാനിയും സുവാരസും നിലവിൽ മികച്ച ഫോമിലാണ്. എന്നാൽ യോഗ്യതാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ യുറുഗ്വായ്ക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ തത്സമയ വിവരണംതാഴെ വായിക്കാം... Content Highlights: Argentina vs Uruguay Copa America 2021
from mathrubhumi.latestnews.rssfeed https://ift.tt/3zAwGGk
via
IFTTT