Breaking

Sunday, June 6, 2021

ഇന്ധന വില ഇന്നും കൂടി: കേരളത്തിലും 'പെട്രോള്‍' നൂറിലേക്കുള്ള യാത്രയില്‍

തിരുവനന്തപുരം:രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 36 ദിവസത്തിനിടെ വില കൂടുന്നത് ഇത് ഇരുപതാം തവണയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 97.08 രൂപയും ഡീസലിന് 92.31 രൂപയുമാണ് പുതിയ ഇന്ധനവില. കൊച്ചിയിൽ പെട്രോളിന് 95.13 രൂപയും, ഡീസലിന് 91.58 രൂപയും കോഴിക്കോട് പെട്രോളിന് 95.38 രൂപയുംഡീസലിന് 90.73 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. Content Hihghlight: Petrol diesel prices hiked again


from mathrubhumi.latestnews.rssfeed https://ift.tt/34TtYgU
via IFTTT