Breaking

Thursday, June 10, 2021

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു, എട്ടുപേര്‍ക്ക് പരിക്ക്

മുംബൈ: മലാഡിൽ കെട്ടിടം തകർന്നുവീണ് ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ദുരന്തനിവാരണ സെൽ അറിയിച്ചു. കനത്തമഴയെ തുടർന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണത്. സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാൽ താക്കൂർ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് 70 പേർ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നവർ പറയുന്നു. അതിനാൽത്തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പോലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്നുവീണ കെട്ടിടത്തിന് സമീപമുളള കെട്ടിടത്തിൽ നിന്ന് ബിഎംസി ആളുകളെ ഒഴിപ്പിക്കുകയാണ്. ഇതും ജീർണാവസ്ഥയിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2Td3Qes
via IFTTT