Breaking

Thursday, June 10, 2021

സുധാകരന്റെ വരവിലൂടെ കോൺഗ്രസ് നാമാവശേഷമാകും -പി.സി. ചാക്കോ

കൊച്ചി: കെ. സുധാകരൻ അധ്യക്ഷനായതോടെ കേരളത്തിൽ കോൺഗ്രസ് സമ്പൂർണമായി നശിക്കുമെന്ന് എൻ.സി.പി. അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിന് ചുക്കാൻ പിടിച്ചയാളാണ് സുധാകരൻ. ഇത്തരം നിലപാടുകൾ ക്ഷമാശീലരായ കോൺഗ്രസ് പ്രവർത്തകർക്കും പൊതുസമൂഹത്തിനും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ദേശീയതലത്തിൽ ബി.ജെപി.ക്കെതിരായ രാഷ്ട്രീയ ചേരിയിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധപോരാട്ടംമാത്രം കൈമുതലായുള്ള സുധാകരന് എങ്ങനെ പാർട്ടിയെ നയിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/356tLqQ
via IFTTT