Breaking

Sunday, June 6, 2021

ധര്‍മരാജനെ പലതവണ വിളിച്ചു; കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക് അന്വേഷണം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും. കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും ഹരികൃഷ്ണനും ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. അധികം താമസിയാതെ ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു.ധർമരാജനുമായി കോന്നിയിൽവെച്ച് ഹരികൃഷ്ണൻ കൂടിക്കാഴ്ച നടത്തിയെന്നും പോലീസിന് വിവരം ലഭിച്ചു. ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു. ഇതിൽനിന്നാണ് സുരേന്ദ്രന്റെ ഹരികൃഷ്ണന്റെ ഫോണിൽനിന്ന് നിരവധി തവണ ധർമരാജനെ വിളിച്ചതായി കണ്ടെത്തിയത്. ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. content highlights:kotakara black money case: police likely to take statement from k surendrans son


from mathrubhumi.latestnews.rssfeed https://ift.tt/34Tox1u
via IFTTT