Breaking

Tuesday, June 22, 2021

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് 17-ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കബറടക്കം ചൊവ്വാഴ്ച കുഴിയംകോണം മുസ്ലിം ജമാ അത്ത് പള്ളി കബർസ്ഥാനിൽ. 1300-ഓളം ചലച്ചിത്ര ഗാനങ്ങളും നിരവധി ലളിതഗാനങ്ങളും രചിച്ചു. Content Highlight: Poet and lyricist Poovachal Khader passes away


from mathrubhumi.latestnews.rssfeed https://ift.tt/3d0tuds
via IFTTT